ഹൈദരാബാദ്: തെലുങ്കാനയില്‍ പീഡനത്തിനിരയായി വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ സസ്‌പെന്‍ഷന്‍. വകുപ്പുതല അന്വേഷണത്തിലൊടുവിലാണ് നടപടി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഇവര്‍ക്കെതിരെ നടപടി.
എസ്‌ഐ എം.രവികുമാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ വേണുഗോപാല്‍ റെഡ്ഡി, എ.സത്യനാരായണ ഗൗഡ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കേസ് അന്വേഷണത്തില്‍ ഇവര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് മനസിലായതായി സെബരാബാദ് പൊലീസ് കമീഷണര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് തീകൊളുത്തിയത്. സംഭവത്തില്‍ ലോറി ജീവനക്കാരായ നാലു യുവാക്കളാണ് അറസ്റ്റിലായത്. ഹീനമായ കൊലപാതകത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്.

