Wednesday, October 28, 2026

ഹൈദരാബാദിലെ വനിതാ ഡോക്ടറുടെ കൊലപാതകം ; നാമജപ പ്രതിഷേധവുമായി ശ്രീ ബാലാജി ക്ഷേത്രം

ചിൽക്കൂർ: ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രശസ്തമായ ചിൽക്കൂർ ശ്രീ ബാലാജി ക്ഷേത്രം ഇന്നലെ 20 മിനിറ്റോളം ക്ഷേത്ര ഗേറ്റുകൾ അടച്ച് ഭക്തരുടെ പ്രവേശനം നിർത്തിവച്ചു.
എല്ലാ ഭക്തരും പുരോഹിതരോടൊപ്പം ക്ഷേത്രത്തിന് പുറത്ത് നിന്നുകൊണ്ട് നാമജപ പ്രതിഷേധം നടത്തുകയും സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്കായി ‘മഹാ പ്രക്ഷാണം’ എന്ന പ്രാർത്ഥന നടത്തുകയും ചെയ്തു.

വനിതാ വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തതിനും കൊലപ്പെടുത്തിയതിനും എതിരെ തെലങ്കാനയിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലുമായി വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത് .
കേസിൽ മുഹമ്മദ് ആരിഫ്, ജോല്ലു ശിവ, ജൊല്ലു നവീൻ, ചിന്താകുന്ത ചെന്നകേശവാലു എന്നീ നാല് പേരെ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Related Articles

Latest Articles