Sunday, May 19, 2024
spot_img

കോട്ടയത്ത് ക്വാട്ടേഴ്‌സില്‍ നിന്ന് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിലുണ്ടെന്ന് വിവരം; കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടു; പോലീസുകാരൻ അമിത ജോലിഭാരംമൂലം സമ്മര്‍ദത്തിലായിരുന്നുവെന്ന് ആരോപണമുയരുന്നു

കോട്ടയം : കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് അപ്രത്യക്ഷനായ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ബഷീര്‍ തമിഴ്‌നാട് ഏര്‍വാടി പള്ളിയിലുള്ളതായി വിവരം ലഭിച്ചു. ഇയാൾ കുടുംബവുമായി ഫോണിലൂടെ ബന്ധപ്പെട്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ മടങ്ങിയെത്തുമെന്ന് അറിയിച്ചതായും പോലീസ് വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സി.പി.ഒ. ബഷീറിനെ ക്വാട്ടേഴ്‌സില്‍ നിന്ന് കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടാനായി പുറപ്പെടാനിരിക്കെയായിരുന്നു ഇയാളുടെ തിരോധാനം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കോട്ടയത്തുനിന്നു ട്രെയിനില്‍ കയറിയതായുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

അതെ സമയം അമിത ജോലിഭാരംമൂലം ബഷീര്‍ സമ്മര്‍ദത്തിലായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ലോങ്ങ് പെന്‍ഡിങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന് ബഷീറിനോട് ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിരുന്നു. അമ്പതോളം എല്‍.പി. വാറണ്ട് കേസുകള്‍ ഇയാളുടെ കീഴിൽ നൽകിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്ന് അറിയാൻ സാധിക്കുന്നത്.

Related Articles

Latest Articles