Thursday, January 8, 2026

ഇനി നാലുകാലിൽ സ്വൽപ്പം നൃത്തമാകാം ! സ്റ്റേഷനിൽ ഹോളി ആഘോഷത്തിനിടെ മദ്യപിച്ച് നൃത്തം ചവിട്ടി പൊലീസുകാർ; വീഡിയോ വൈറലായതിനു പിന്നാലെ സസ്പെൻഷൻ

റാഞ്ചി : ജാർഖണ്ഡിലെ പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ഹോളി ആഘോഷത്തിനിടെ മദ്യപിച്ച് നൃത്തം ചവിട്ടിയ പൊലീസുകാർക്ക് സസ്പെൻഷൻ. ജാർഖണ്ഡിലെ ഗൊദ്ദ ജില്ലയിലെ മഹാഗമ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതിനു തൊട്ടുപിന്നാലെയാണ് നടപടിയുണ്ടായത്.

പൊലീസുകാർ പരസ്പരം നിറങ്ങൾ വിതറി മദ്യപിച്ച് നൃത്തം ചെയ്യുന്നതുമാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. മദ്യം നിറച്ച ഗ്ലാസ് തലയിൽവച്ച് ഒരാൾ നൃത്തം ചെയ്യുന്നതും വിഡിയോയിൽ കാണാം. സംഭവത്തിൽ രണ്ട് എഎസ്ഐമാർക്കും മൂന്ന് കോൺസ്റ്റബിൾമാർക്കുമാണ് സസ്പെൻഷൻ ലഭിച്ചത്. സംഭവത്തിൽ ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.

Related Articles

Latest Articles