Sunday, May 12, 2024
spot_img

തലയോലപ്പറമ്പിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികരായ ഇഷ്ടിക ഫാക്ടറിയിലെ ഡ്രൈവറും മാനേജറും മരിച്ചു

കോട്ടയം : തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കില്‍ സ്‌കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജര്‍ ഇടപ്പനാട്ട് പൗലോസ് (68), സ്ഥാപനത്തിലെ ഡ്രൈവര്‍ അടിയം സ്വദേശി രാജന്‍ (71) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും എതിര്‍ദിശയിലെത്തിയ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ ഗുരുതര പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Latest Articles