Friday, May 3, 2024
spot_img

പോളിയോ തുള്ളി മരുന്ന് വിതരണം നാളെ; കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഈ വർഷത്തെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും. അഞ്ചു വയസ്സിൽ താഴെയുള്ള 24, 49, 222 കുട്ടികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മരുന്ന് നൽകും. 24, 690 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ബൂത്തുകളുടെ പ്രവർത്തനം.

ബൂത്തുകളിലുള്ള എല്ലാ വാക്സിനേറ്റെർമാരും 95 മാസ്ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണം. പനി ചുമ ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ പോളിയോ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നിയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍

◘ കൊവിഡ് നിരീക്ഷണത്തില്‍ ആരെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ ആ വീട്ടിലെ കുട്ടിക്ക് നിരീക്ഷണ കാലാവധി അവസാനിച്ചതിന് ശേഷം പോളിയോ തുള്ളി മരുന്ന് നല്‍കേണ്ടതാണ്.

◘ കൊവിഡ് പോസിറ്റീവായ ആളുള്ള വീട്ടിലെ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവ് ആയതിനുശേഷം 14 ദിവസം കഴിഞ്ഞ് തുള്ളി മരുന്ന് നല്‍കാവുന്നതാണ്.

◘ അഞ്ച് വയസില്‍ താഴെയുള്ള കൊവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവായി നാല് ആഴ്ചയ്ക്ക് ശേഷം മാത്രമേ പോളിയോ തുള്ളിമരുന്ന് നല്‍കാവൂ.

◘ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തനസമയം.

◘ ബൂത്തിലുള്ളവര്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കേണ്ടതാണ്. തുള്ളിമരുന്ന് കൊടുക്കുവാനായി കുട്ടിയുടെ കൂടെ ഒരാളെ മാത്രമേ ബൂത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ

◘കുട്ടികളും രക്ഷകര്‍ത്താക്കളും ബൂത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പും ശേഷവും വീട്ടിലെത്തിയ ഉടനേയും കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.

Related Articles

Latest Articles