പൗരത്വ ഭേദഗതി ബില്ലിനെ ശിവസേന അനുകൂലിച്ചതില്‍ മഹാരാഷ്ട്ര ത്രികക്ഷി സഖ്യത്തില്‍ വിള്ളല്‍. മഹാരാഷ്ട്രിയിലെ ശിവസേനയുടെ സഖ്യ കക്ഷികളായ കോണ്‍ഗ്രസ്സും എന്‍സിപിയും പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ശിവസേന അനുകൂലിച്ച് വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെ ശിവസേനയെ എതിര്‍ത്ത് രംഗത്ത് എത്തുകയായിരുന്നു.
സേന അംഗങ്ങളുടെ കൂടി പിന്തുണയിലാണ് കഴിഞ്ഞ ദിവസം പൗരത്വ ബില്‍ ലോക്‌സഭ പാസാക്കിയത്. ഇതോടെ മഹാരാഷ്ട്ര സഖ്യ കക്ഷികളായ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശിവസേനയ്‌ക്കെതിരെ പരോക്ഷമായി പ്രതികരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുമായി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കൂടുതല്‍ എതിര്‍ത്തത് കോണ്‍ഗ്രസ്സായിരുന്നു.
എന്നാല്‍ രാഷ്ട്ര താത്പ്പര്യം മുന്‍ നിര്‍ത്തിയാണ് ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതെന്ന് ശിവസേന മറുപടി നല്‍കി.
പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രമേ പ്രാവര്‍ത്തികമാക്കൂവെന്നുമാണ് സേനാ എംപി അരവിന്ദ് സാവന്ദ് പ്രതികരിച്ചു.

