ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണിയോടെ തന്നെ മിക്കവാറും എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. ഭരണകക്ഷിയായ ബി.ആർ.എസ് മൂന്നാം വിജയം ലക്ഷ്യം വെക്കുമ്പോള് അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പി കോൺഗ്രസ് പാർട്ടികളുടെ ശ്രമം.
ബി.ആർ.എസ് നേതാവും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകളുമായ കെ. കവിത ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ ദവ് പബ്ലിക് സ്കൂളില് വോട്ട് രേഖപ്പെടുത്തി. ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവി, അല്ലു അർജുന്, ജൂനിയർ എൻ.ടി.ആർ തുടങ്ങിയവരും രാവിലെ തന്നെ പോളിങ് സ്റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
മുൻ ക്രിക്കറ്റ് താരവും ജൂബിലി ഹിൽസ് കോണ്ഗ്രസ് സ്ഥാനാർഥിയുമായ മുഹമ്മദ് അസറുദ്ദീനും ഹൈദരാബാദില് വോട്ട് ചെയ്തു. ‘സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്മാരുടെയും കടമയാണ്. വോട്ട് ചെയ്യാത്തവർക്ക് ചോദ്യം ചെയ്യാനും അധികാരമില്ല.’– അസറുദ്ദീൻ പറഞ്ഞു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് ഹൈദരാബാദിലെ ജൂബിലിഹിൽസിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഓസ്കർ ജേതാവും സംഗീത സംവിധായകനുമായ എം.എം. കീരവാണി ആവശ്യപ്പെട്ടു. തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…