Sunday, May 19, 2024
spot_img

ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണം; സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോ ടാക്‌സി തൊഴിലാളികളും ഡിസംബര്‍ 30ന് പണിമുടക്കും

തിരുവനന്തപുരം: ഓട്ടോ-ടാക്‌സി (Auto) തൊഴിലാളികള്‍ പണിമുടക്കലേക്ക്. ഡിസംബര്‍ 30ന് സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഇന്ധന വിലയ്‌ക്കൊപ്പം അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ആനുപാതികമായി ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്.

മിനിമം ചാര്‍ജ് 5 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി ഓട്ടോ ടാക്‌സി നിരക്ക് കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്സി നിരക്ക് ഉയർത്തിയിട്ടില്ല. പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമാക്കി നീട്ടുക, ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും തോഴിലാളികൾ ഉന്നയിച്ചിട്ടുണ്ട്.

Related Articles

Latest Articles