Tuesday, December 23, 2025

പൊന്നാനി ചുവപ്പിക്കാന്‍ പിണറായിക്ക് ഇനി ഒരു ജന്മം കൂടി

പൊന്നാനി ലോക് സഭ മണ്ഡലം എന്തു വിലകൊടുത്തും പിടിച്ചെടുക്കുകയായിരിന്നു സിപിഎം ലക്ഷ്യം.സര്‍വ്വ സന്നാഹങ്ങളും തന്ത്രങ്ങളും സിപിഎം പൊന്നാനി മണ്ഡലത്തില്‍ പരീക്ഷിച്ചു. സിപിഎമ്മിന്‍റെ തന്ത്രങ്ങളില്‍ ഒരു ഘട്ടത്തില്‍ മുസ്‌ലീം ലീഗും കോണ്‍ഗ്രസും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീറും പതറിപ്പോയി.വിവാദങ്ങളുടെ തോഴനായ പി വി അന്‍വറിനെ പൊന്നാനി ചുവപ്പിക്കാന്‍ നിയോഗിച്ചത് വളരെ തന്ത്രപരമായിട്ടായിരുന്നു.ആ തന്ത്രങ്ങളോക്കെ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നാണ് പൊന്നാനി മണ്ഡലത്തിലെ ആദ്യ ഫല സൂചനകള്‍ വിളിച്ചുപറയുന്നത്.കൈയ്യേറ്റക്കാരനെന്ന ആരോപണം നേരിട്ട പി വി അന്‍വറിനെതിരെ സിപിഎമ്മിലേയും എല്‍ഡിഎഫിലേയും വലിയൊരു വിഭാഗം രംഗത്ത് വന്നിരുന്നു.

Related Articles

Latest Articles