Friday, September 25, 2026

മമതയുടെ മണ്ടത്തരം മൂക്കില്‍ കയറിയോ: മോദി ഇഫക്ടില്‍ നിലംതൊടാതെ ബംഗാള്‍ച്ചേച്ചി

നരേന്ദ്ര മോദിയെ വെല്ലുവിളിച്ച മമതാ ബാനര്‍ജി നിലയില്ലാകയത്തില്‍ വട്ടം ചുറ്റി വെള്ളം കുടിക്കുന്നു.പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നട്ടെല്ല് ബിജെപി തകര്‍ത്ത് തുടങ്ങുന്നുവെന്ന് വ്യക്തമായ സൂചന പുറത്തുവരുന്നു.രാഷ്ട്രീയമായി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയും ഭാവി പ്രധാനമന്ത്രിയെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്ത മമത എങ്ങുമെത്താത്ത സ്ഥിതിയിലാണ്. സംഘടനാപരമായി അമിത് ഷായെ വെലുവിളിച്ച മമതാ ബാനര്‍ജിക്ക് തൃണമൂല്‍ കോട്ടകളെപ്പോലും ഉറപ്പിച്ച് നിര്‍ത്താനായില്ല. 2014 ലെ ഒറ്റയക്കത്തില്‍ നിന്ന് 2019 ലെ ഇരട്ടയക്കത്തിലേക്കുള്ള ബിജെപിയുടെ കുതിപ്പ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിനെ കാവി പുതപ്പിക്കുമോയെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

Related Articles

Latest Articles