Monday, June 3, 2024
spot_img

സ്വവർഗ്ഗാനുരാഗികൾ ദൈവത്തിൻ്റെ മക്കള്‍; നിയമം അവരെ അംഗീകരിക്കണം

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇതാദ്യമായാണ് ഇത്തരമൊരു നിലപാടുമായി ആഗോള കത്തോലിക്കാ സഭയിലെ ഒരുന്നതന്‍ രംഗത്തുവരുന്നത്. എല്‍ജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണെന്നും സ്വവര്‍ഗ പ്രണയിനികള്‍ക്കും കുടുംബവുമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.

കത്തോലിക്കാസഭയുടെ 266-ാമത് മാര്‍പ്പാപ്പയായി അര്‍ജന്റീനക്കാരനായ ഇദ്ദേഹം 2013 മാര്‍ച്ച്‌ 13-നാണ് ചുമതലയേറ്റത്. ഇതുവരെ സ്വവര്‍ഗാനുരാഗം അധാര്‍മികമായ ജീവിതമായിരുന്നുവെന്ന മുന്‍ഗാമികളുടെ നിലപാടാണ് മാര്‍പ്പാപ്പ ഇപ്പോള്‍ തിരുത്തി കുറിക്കുന്നത്.

Related Articles

Latest Articles