എഴുപത് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ കത്തോലിക്കപള്ളികളില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെടുത്തല്‍. പുരോഹിതരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമായാണ് കുട്ടികള്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്.
പള്ളികളിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്ര സമിതിയുടേതാണ് റിപ്പോര്‍ട്ട്. ലൈംഗികപീഡനങ്ങളുടെ നാലുശതമാനവും പള്ളിയില്‍ വച്ച് കുഞ്ഞുങ്ങള്‍ക്കു നേരെ ഉണ്ടായവയാണെന്നാണ് കണ്ടെത്തല്‍. ആണ്‍കുട്ടികളാണ് കൂടുതലും പീഡിപ്പിക്കപ്പെട്ടത്.

