Tuesday, September 29, 2026

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ കേസ് ; ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി : പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലാക്രമണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഇതിന്റെ ഭാഗമായി നടന്ന ജപ്തി നടപടികളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തെന്ന് കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെയും ലാൻഡ് റവന്യൂ കമ്മീഷണറുടെയും റിപ്പോർട്ടിനെ തുടർന്നാണ് പിടിച്ചെടുത്ത വസ്തുവകകൾ വിട്ടുകൊടുത്തത്. നടപടികൾ നേരിട്ട പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ വിശദാംശങ്ങൾ പ്രത്യേക പട്ടികയായി സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത ജപ്തി നേരിട്ട 25 പേരുടെ സ്വത്ത് വിട്ടുനൽകിയെന്നാണ് റിപ്പോർട്ട്. നടപടിയുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിനായി നിയോഗിച്ച ക്ലെയിംസ് കമ്മീഷണർക്ക് ഓഫീസ് തുടങ്ങാനായി 6 ലക്ഷം അനുവദിച്ചെന്നും സർക്കാർ അറിയിച്ചു.

Related Articles

Latest Articles