Tuesday, September 29, 2026

മുംബൈയിൽ വൻ തീപ്പിടിത്തം ;ധാരാവിയിലുള്ള ചേരി പൂർണ്ണമായും കത്തിനശിച്ചു,ആളപായമില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുംബൈ: ധാരാവിയിൽ വൻ തീപിടിത്തം. ധാരാവിയിലുള്ള കമല നഗർ ചേരിയിലാണ് പുലർച്ചെ മൂന്നരയോടെ തീപ്പിടിച്ചത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പത്തോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീ ഒരുവിധം നിയന്ത്രണവിധേയമാക്കിയെന്നാണ് റിപ്പോർട്ടുകൾ

നിലവിൽ ആർക്കും പരുക്കേറ്റതായോ മറ്റ് അപകടങ്ങൾ സംഭവിച്ചതായോ റിപ്പോർട്ടില്ല. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ പ്രദേശത്ത് രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുകയാണ്.

Related Articles

Latest Articles