കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊച്ചി എൻ.ഐ.എ കോടതിയാണ് അപേക്ഷ പരിഗണിക്കുക. ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്ത അബ്ദുള്‍ സത്താര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.
എന്‍.ഐ.എ. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാംപ്രതിയാണ് അബ്ദുള്‍ സത്താര്‍. കേസിന്റെ ആദ്യഘട്ട ചോദ്യംചെയ്യല്‍ മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്നും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്നുമാണ് എന്‍.ഐ.എ സംഘം കോടതിയില്‍ നൽകിയിട്ടുള്ള അപേക്ഷയിൽ പറയുന്നത്.
അബ്ദുൽ സാത്താറിനെ ഈ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എൻ ഐ എ അപേക്ഷ സമർപ്പിച്ചത്. അപേക്ഷ ഇന്ന് പരിഗണിക്കാനായി കോടതി മാറ്റുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആണ് അബ്ദുൽ സത്താർ.

