Tuesday, September 22, 2026

യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസ്; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത, മരണകാരണം ക്രൂര മർദനമെന്ന് മെഡിക്കൽ റിപ്പോർട്ട്

കോട്ടയം: യുവാവിനെ ചങ്ങനാശ്ശേരിയിൽ വീടിന്‍റെ തറയിൽ കൊന്നു കുഴിച്ചു മൂടിയ കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. ഇന്നലെ കേസിലെ മുഖ്യപ്രതിയായ മുത്തുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുതുപ്പള്ളി സ്വദേശികളായ മറ്റ് രണ്ട് പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മുത്തു കുമാറിന് ഇവർ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് അനുമാനം.

അതേസമയം, കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ ആര്യാട് സ്വദേശിയായ ബിന്ദു കുമാ‍റിനെ ചങ്ങനാശ്ശേരി പൂവത്തുള്ള വാടക വീട്ടിലാണ് സുഹൃത്തായ മുത്തു കുമാറിന്റെ നേതൃത്വത്തിൽ കൊന്ന് കുഴിച്ചിട്ടത്.

പ്രതിക്ക് ഇയാളോട് മുൻ വൈരാഗ്യമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണ് മുത്തുകുമാർ പോലീസിൽ നൽകിയിരിക്കുന്ന മൊഴി. വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മർദ്ദനം ആണ് യുവാവിന്റെ മരണകാരണമെന്ന് പോസ്മോർട്ടം റിപ്പോർട്ടിലും തെളിഞ്ഞിരുന്നു.

Related Articles

Latest Articles