Monday, September 21, 2026

കാട്ടാക്കടയിൽ അച്ഛനേയും മകളേയും കെഎസ്ആർടിസി തൊഴിലാളികൾ ആക്രമിച്ച കേസ്; പിടിയിലായവരെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പോലീസ്

തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ കൺസഷൻ പാസ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും
കെഎസ്ആർടിസി തൊഴിലാളികൾ മർദ്ദിച്ച കേസിൽ നാലാം പ്രതിയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിൽ ഹാജരാക്കും.

തുടർന്ന് മെക്കാനിക്ക് എസ്. അജികുമാറിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ഇന്ന് ആവശ്യപ്പെടും. ഒളിവിലുള്ള മറ്റ് പ്രതികളെ കുറിച്ച് അന്വേഷിക്കാനും പ്രധാന തെളിവായ ദൃശ്യങ്ങളുമായി ഒത്തുനോക്കാനും അജിയെ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്ന് പോലീസ് കോടതിയെ അറിയിക്കും.

അതേസമയം, ദിവസം റിമാൻഡ് ചെയ്ത രണ്ടാം പ്രതി സുരേഷ്കുമാറിനായി സർപ്പിച്ച കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ആക്രമണം നടന്ന് മൂന്നാഴ്ചയാകുമ്പോൾ അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.

Related Articles

Latest Articles