PFI
ആലപ്പുഴ: സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചാരണം (Communal Propaganda On Facebook PFI Worker Arrested) നടത്തിയ പോപ്പുലര്‍ഫ്രണ്ടുകാരന്‍ പിടിയില്‍.വര്‍ഗീയ കലാപത്തിന് ആഹ്വാനം നടത്തിക്കൊണ്ട് ഫേസ്ബുക്കിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടുകാരനാണ് അറസ്റ്റിലായത്.
പ്രയാര്‍ വടക്ക് മുറിയില്‍ കണ്ണമത്ത് കിഴക്ക് വീട്ടില്‍ നൂറുദ്ദീന്‍കുട്ടി മകന്‍ കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന ഹര്‍ഷാദ് (35)നെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി വിദ്വേഷകരമായ വാചകങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച് സമൂഹത്തില്‍ പരസ്പര ലഹള ഉണ്ടാക്കുന്നതിന് ശ്രമിക്കുകയായിരുന്നു.
ഹര്‍ഷാദിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് ലാബില്‍ അയച്ച് ശാസ്ത്രീയ പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുന്നതിനായി പിടിച്ചെടുത്തു. ഇതിനുപിന്നാലെ ജില്ലയിലെ സാമൂഹിക മാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചുവരുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രചരണം നടത്തുന്ന വ്യക്തികളും സംഘടനകളും സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവ് അറിയിച്ചു. അതേസമയമ് ഇത്തരം സംഭവങ്ങൾ വ്യാപകമായതുകൊണ്ടുതന്നെ ഇതിനുപിന്നിൽ കൂടുതൽ പേരുണ്ടോ എന്നതുൾപ്പെടെ പോലീസ് അന്വേഷിച്ചുവരികയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…