Thursday, October 1, 2026

തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. ചെങ്കല്‍പേട്ട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പോലീസിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ രക്ഷപെടുന്നതിനിടെയാണ് പ്രതികളെ പോലീസ് വെടിവച്ചത്.

ഇന്നലെ വൈകുന്നേരം ചെങ്കല്‍പ്പേട്ട് പോലീസ് സ്റ്റേഷന് സമീപം രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ കാര്‍ത്തിക്, മഹേഷ് എന്നിവരാണ് മരിച്ചത്. ഇവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദിനേശ്, മൊയ്തീന്‍ എന്നിവരാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ഇവരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പോലീസിനു നേരെ ബോംബെറിഞ്ഞതിന് ശേഷം പ്രതികള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. ബോംബ് ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ചെങ്കല്‍പേട്ട് ഇന്‍സ്‌പെക്ടര്‍ രവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്. അതേസമയം കൊലപാതകം നടന്ന ചെങ്കല്‍പേട്ട മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ്പിയായി രണ്ട് ദിവസം മുന്‍പ് എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വെള്ളദുരൈ ചുമതലയേറ്റെടുത്തിരുന്നു, ചെങ്കല്‍പേട്ട്, കാഞ്ചീപുരം ജില്ലകള്‍ക്കായുള്ള സ്‌പെഷ്യല്‍ എസ്പിയായാണ് വെള്ളദുരൈ ചാര്‍ജ്ജ് എടുത്തത്.

Related Articles

Latest Articles