Friday, March 29, 2024
spot_img

ഗോപി സുന്ദറും അമൃത സുരേഷും വിവാഹിതരായോ? മാലയണിഞ്ഞ് അമ്പലത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്: സ്ഥിരീകരിക്കാതെ താരങ്ങൾ

കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായതായുള്ള ചൂടുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്നത് ഇരുവരും ക്ഷേത്രത്തില്‍ വെച്ച്‌ മാലയിട്ടുനില്‍ക്കുന്ന ചിത്രങ്ങളാണ്. ഇതോടെ, സമൂഹമാധ്യമങ്ങളില്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍, ഇതുവരെയും ഔദ്യോഗിക ചിത്രങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടുമില്ല.

ഇരുവരും പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. അതും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളല്ല. എന്നാല്‍, മറ്റൊരു ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന ചിത്രങ്ങളില്‍ ഇരുവരും മാലയിട്ടു നില്‍ക്കുന്ന ഫോട്ടോയും ഉണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനെ ശരിവെക്കുന്ന രീതിയില്‍ ഗോപി സുന്ദര്‍ ഇന്നലെ രണ്ടുപേരുടെയും ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ്, ഇപ്പോള്‍ ഇരുവരും മാലയിട്ടു നില്‍ക്കുന്ന ചിത്രം വൈറലാകുന്നത്. അതേസമയം, ഗോപി സുന്ദര്‍ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിയില്‍ നിരവധിപ്പേര്‍ ആണ് ആശംസകളുമായി എത്തിയത്.

‘നിങ്ങളെ രണ്ടുപേരെയുമോര്‍ത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രമായതുമായ ഒന്നിന്റെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിവസം നിങ്ങള്‍ക്കൊപ്പമുണ്ടായതില്‍ വളരെ സന്തോഷം’ എന്നാണ് ബിഗ് ബോസ് താരമായ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി അപര്‍ണ മള്‍ബറി ഈ പോസ്റ്റിന് അടിയില്‍ പ്രതികരിച്ചത്. ‘മൈന്‍’ എന്നാണ് പോസ്റ്റിന് അടിയില്‍ അമൃതയുടെ സഹോദരി അഭിരാമി പ്രതികരിച്ചത്.

Related Articles

Latest Articles