Tuesday, December 23, 2025

സം​സ്ഥാ​ന​ത്ത് ചി​ല ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത;​ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യത. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

ഓഗസ്റ്റ് 25ന് ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂര്‍ എന്നീ ജില്ലകളിലും ,ഓഗസ്റ്റ് 26ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂര്‍ എന്നീ ജില്ലകളിലും, ഓഗസ്റ്റ് 27ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഓഗസ്റ്റ് 28ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലയിലും ശ​ക്ത​മാ​യ മ​ഴ​യ്ക്കുള്ള സാ​ധ്യ​ത​ മു​ന്ന​റി​യി​പ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles