Wednesday, October 21, 2026

കോൺഗ്രസില്‍ തമ്മിലടി: ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍: ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ബിന്ദു കൃഷ്ണയെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്ന് പോസ്റ്റര്‍

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ പരാജയം നേരിട്ട ശേഷം കോൺഗ്രസില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മിലുളള തമ്മിലടി രൂക്ഷമാകുന്നു. ഇപ്പോഴിതാ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണെന്നാണ് ആരോപണം. ഡിസിസി, ആര്‍‌എസ്‌പി ഓഫീസുകള്‍ക്ക് മുന്‍പിലാണ് പോസ്റ്റര്‍ പതിച്ചത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘പെയ്‌മെന്റ് റാണി ബിന്ദു കൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക’, ‘ബിജെപി ഏജന്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രു ബിന്ദു കൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുകയെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

Related Articles

Latest Articles