നിങ്ങൾക്ക് അറിയാമോ ? മോർച്ചറിയിൽ നടക്കുന്നതെന്താണ്..? | Facts
ആശുപത്രിയുടെ ആരും കാണാ മൂലയിൽ കാടും, പടലും പിടിച്ചു കിടക്കുന്ന കുടുസ്സ് മുറിക്കു പുറത്ത് കറുത്ത പ്രതലത്തിൽ വെള്ള അക്ഷരങ്ങളിൽ രേഖപ്പെടുത്തുന്ന ഈ വാക്കുകൾക്ക് മരണ ഗന്ധമുണ്ട്. അണുനാശിനികളുടെയും, ലായനികളുടെയും തണുത്തുറഞ്ഞ മണവും… പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം മൃതദേഹം വിട്ടു കിട്ടാൻ മോർച്ചറിക്കു മുന്നിലെ കാത്തു നിൽപും, മടുപ്പിക്കുന്ന ഗന്ധവും അത്ര സുഖകരമല്ല.ക്രിമിനൽ നടപടിച്ചട്ടം(സിആർപിസി) 174ാം വകുപ്പുപ്രകാരം എല്ലാ അസ്വാഭാവിക മരണങ്ങളിലും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടം നടത്തി ആണ് മരണകാരണം തിട്ടപ്പെടുത്തുന്നത്. മോർച്ചറികളിലാണു പോസ്റ്റ്മോർട്ടം നടത്തുക.മരണ കാരണം കണ്ടെത്തുക, സംശയങ്ങൾ ദുരീകരിക്കുക എന്നതാണ് പോസ്റ്റ്മോർട്ടത്തിലൂടെ ഉന്നമിടുന്നത്. പോസ്‌റ്റ്‌മോർട്ടം നടത്താൻ അധികാരമുള്ളത് ആരോഗ്യവകുപ്പിലെ ഡോക്‌ടർമാർക്കും, സർക്കാർ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗത്തിലെ പൊലീസ് സർജന്മാർക്കും മാത്രമാണ്.

