Wednesday, May 15, 2024
spot_img

അതിതീവ്ര കോവിഡ് വ്യാപനം; രാജ്യം അടച്ചുപൂട്ടുമോ? ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം; നിർണ്ണായക തീരുമാനങ്ങൾക്ക് സാധ്യത

ദില്ലി: രാജ്യത്ത് കോവിഡ് രൂക്ഷമായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് നിർണ്ണായക യോഗം(Health Ministers Special Covid Situation Meeting). കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അടിയന്തിര യോഗം വിളിച്ചുചേർത്തത്. രാവിലെ 10:30 ന് വെർച്വൽ ആയി നടക്കുന്ന യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പങ്കെടുക്കും.

ദില്ലിയിലാണ് യോഗം നടക്കുന്നത്. ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യമന്ത്രിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരുമായി കേന്ദ്ര മന്ത്രി ആശയവിനിമയം നടത്തും. ഹിമാചൽപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ദില്ലി, ഉത്തർപ്രദേശ്, ജമ്മു കശ്മീർ,ലഡാക്ക് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. മഹാരാഷ്‌ട്ര, മധ്യപ്രദേശ്,ഗോവ,രാജസ്ഥാൻ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യമന്ത്രിമാരുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. അതേസമയം വെല്ലുവിളിയായി ഒമിക്രോണിന്റെ പുതിയ വകഭേദവും രാജ്യത്ത് ഇന്ന് പതിനാറ് പേർക്ക് റിപ്പോർട്ട് ചെയ്തു. ഇതിൽ ആറുപേരും കുട്ടികളാണ്. മധ്യപ്രദേശിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്.

Related Articles

Latest Articles