ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത ആറുമാസകാലത്തേയ്ക്കുള്ള മേല്‍ശാന്തിയായി മുന്‍ മേല്‍ശാന്തിയുമായ പൊട്ടക്കുഴി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി (44) യെ തിരഞ്ഞെടുത്തു. ഉച്ച:പൂജയ്ക്ക്‌ശേഷം നാലമ്പലത്തിലെ നമസ്‌ക്കാരമണ്ഡപത്തില്‍ നിലവിലെ മേല്‍ശാന്തി വാവനൂര്‍ കലിയത്ത് പരമേശ്വരന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്.
രണ്ടാം തവണയാണ് ഇദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2011ഒക്ടോബര്‍ ഒന്നു മുതല്‍ 2012മാര്‍ച്ച് 31വരേയുള്ള കാലയളവിലും മേല്‍ശാന്തിയായി ഇദ്ദേഹം ഗുരുവായൂരപ്പനെ സേവിച്ചിട്ടുണ്ട്. കഴിഞ്ഞ 20വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഓതിയ്ക്കനാണ് നിയുക്ത മേല്‍ശാന്തി പൊട്ടക്കുഴി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി.
അതേസമയം നാളെമുതല്‍ ക്ഷേത്രത്തിനകത്ത് ഭജനമിരിയ്ക്കുന്ന കൃഷ്ണന്‍ നമ്പൂതിരി, ഈമാസം 31ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിയില്‍ നിന്നും ഏറ്റുവാങ്ങി മേല്‍ശാന്തിയായി ചുമതലയേല്‍ക്കും. ഏപ്രില്‍ 1 മുതല്‍, സെപ്തംബര്‍ 30 വരേയാണ് മേല്‍ശാന്തിയുടെ കാലാവധി.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…