Saturday, May 18, 2024
spot_img

സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി അഞ്ജു ബോബി ജോര്‍ജ് | PR Sreejesh

49 വര്‍ഷത്തിനുശേഷം കേരളത്തിലേക്ക് ഒളിമ്പിക് മെഡല്‍ കൊണ്ടുവന്ന ഭാരത്തിന്റെ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നതില്‍ രൂക്ഷ വിമര്‍ശനുമായി ലോക അത്‌ലറ്റ് താരമായിരുന്ന അഞ്ജു ബോബി ജോര്‍ജ്. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്ന് അഞ്ജു ചോദിച്ചു. ഒപ്പം, തന്നോടും മുന്‍പ് ഇതേ അവഗണന തന്നെയാണ് സര്‍ക്കാര്‍ കാട്ടിയതെന്നും വാര്‍ത്ത ചാനലിനോട് അഞ്ജു പ്രതികരിച്ചു. സര്‍ക്കാര്‍ നിലപാട് നിരാശജനകമാണെന്നും അഞ്ജു. മെഡല്‍ കിട്ടുമ്പോള്‍ പെട്ടന്ന് എടുക്കാവുന്ന തീരുമാനങ്ങളാണ് പാരിതോഷികം പ്രഖ്യാപിക്കാല്‍ ഒക്കെ,അതിനായി കൂടിയാലോചനകളുടെ ആവശ്യമില്ലെന്നും അഞ്ജു.

അതേസമയം കേരളം തനിക്ക് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെക്കുറിച്ച്‌ അറിയില്ലെന്നാണ് ശ്രീജേഷ് പറഞ്ഞത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിലേയ്ക്ക് അദേഹം കടന്നില്ല. സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധമാക്കണം. കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് കേന്ദ്രനയമെന്നും പിആര്‍ ശ്രീജേഷ് എന്നും പറഞ്ഞു. ഇതുതുടർന്നാണ് ശ്രീജേഷിന് പാരിതോഷികം നല്‍കാത്തതില്‍ മുതിര്‍ന്ന കായികതാരം അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരണവുമായി രംഗത്തുവന്നത്.

Related Articles

Latest Articles