Celebrity

ആദിപുരുഷിനായി പ്രഭാസ് ആവശ്യപ്പെട്ട പ്രതിഫലം ആരാധകരെ ഞെട്ടിക്കുന്നു; ചിത്രത്തിൽ നായികയായി ശ്രുതി ഹാസൻ

പ്രഭാസ് നായകനാവുന്ന ‘ആദിപുരുഷിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിഹാസ കാവ്യമായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ആദിപുരുഷ്’ എന്ന പ്രഭാസ് ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്തയാണ് ഇപ്പോൾ ചർച്ച ആവുന്നത്

ആദിപുരുഷിൻറെ ചിത്രീകരണം വൻ ബജറ്റിലാണ് ഒരുങ്ങുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. 100 കോടിക്ക് അടുത്തായിരുന്നു ചിത്രത്തില്‍ പ്രഭാസിന് പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ പ്രഭാസ് 120 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ‘ആദിപുരുഷി’ന്റെ ബജറ്റ് 25 ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ പലരേക്കാളും പ്രഭാസിന് ‘ആദിപുരുഷി’നായി പ്രതിഫലം ലഭിക്കുമെന്ന് നിശ്ചയമാണ്.

പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. ‘സലാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. . ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘സലാറി’നായി. സലാര്‍ എന്ന പുതിയ ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രത്തിന്റെ സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നുമാണ് സൂചന.

ചിത്രത്തിന്റെ നിര്‍മാണം വിജയ് കിരംഗന്ദുറാണ് . ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത് മധു ഗുരുസ്വാമിയാണ്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു’ സലാറി’ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 2023ലായിരിക്കും പ്രഭാസിന്റെ ‘സലാര്‍’ എന്ന ചിത്രത്തിന്റെ റിലീസ്.

admin

Recent Posts

അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ പീഡിപ്പിച്ചു !പ്രതിക്ക് 30 വർഷം കഠിനതടവ്

അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…

1 hour ago

വിജയപ്രതീക്ഷയിൽ കേന്ദ്രമന്ത്രിമാർ !തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ! ഇരുവർക്കും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകി കേന്ദ്ര നേതൃത്വം

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…

1 hour ago

വടകരയിലെ കാഫിര്‍ ഇല്യൂമിനാറ്റി… ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? മതനിരപേക്ഷത തോട്ടിലെറിഞ്ഞ് മുന്നണികള്‍

വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…

2 hours ago