Tuesday, October 13, 2026

പ്രഭാസിന്റെ ജന്മദിനത്തില്‍ പ്രണയ ചിത്രം ‘രാധേ ശ്യാമി’ന്റെ ടീസര്‍ പുറത്തിറങ്ങി; താരം സൂപ്പര്‍സ്റ്റൈലിഷ് ലുക്കിൽ; ആകാംക്ഷയോടെ ആരാധകർ

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന പിന്തുണ തന്നെ അതിന് ഉദാഹരമാണ്. ഇപ്പോഴിതാ പ്രഭാസിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹം നായകനാവുന്ന ‘രാധേ ശ്യാമി’ന്റെ ടീസര്‍ പുറത്തിറങ്ങി. പ്രഭാസ്, പൂജാ ഹെഡ്‌ഗെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രമാണ് ‘രാധേ ശ്യാം’

ചിത്രത്തിന്റെ ടീസറിലുടനീളം യൂറോപ്പിന്റെ മനോഹര ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും. മാത്രമല്ല പ്രഭാസിനെ സൂപ്പര്‍സ്റ്റൈലിഷായിട്ടാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ നായിക പൂജാ ഹെഗ്ഡയെ ടീസറില്‍ കാണിച്ചിട്ടില്ല.

ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ ഭാവി പ്രവചിക്കാന്‍ കഴിവുള്ള ഒരു കൈനോട്ടക്കാരനായാണ് അദ്ദേഹം ഈ ചിത്രത്തില്‍ എത്തുന്നത്.

2022 ഫെബ്രുവരി 14 ന് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്

ഗോപീകൃഷ്ണ മൂവീസും യുവ ക്രിയേഷന്‍സുമാണ് നിര്‍മാതാക്കള്‍. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ സച്ചിന്‍ ഖേഡേക്കര്‍, പ്രിയദര്‍ശി പുലികൊണ്ട, ഭാഗ്യശ്രീ, ജഗപതി ബാബു, മുരളി ശര്‍മ്മ, കുനാല്‍ റോയ് കപൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ രാധേ ശ്യാമിന്റെ പോസ്റ്റർ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പുറത്തിറക്കിയിരുന്നു. മലയാളത്തിലടക്കമുള്ള ഭാഷകളിലാണ് പോസ്റ്റര്‍ ഇറക്കിയത്.

Related Articles

Latest Articles