Monday, June 17, 2024
spot_img

പ്രഗ്യാ സിംഗ് താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു; ഭോപ്പാലില്‍ നിന്ന് മത്സരിക്കുമെന്നും സൂചന

ന്യൂഡല്‍ഹി: ഹിന്ദു സന്യാസിയും പ്രഭാഷകയുമായ പ്രഗ്യാ സിംഗ് താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു.
ഭോപ്പാലില്‍ നിന്ന് പ്രഗ്യാ സിംഗ് മത്സരിക്കുകമെന്നും റിപ്പോര്‍ട്ടുകളുണ്ട്.തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുമെന്നും പ്രഗ്യാ സിംഗ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭോപ്പാലില്‍ നിന്നായിരിക്കും പ്രഗ്യാ സിംഗ് മത്സരിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസിനായ ദിഗ് വിജയ് സിംഗാണ് ഭോപ്പാലില്‍ മത്സരിക്കുന്നത്.ബിജെപിയുടെ ഭോപ്പാലിലെ ഓഫീസില്‍ ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഭോപ്പാലില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ ശിവരാജ് സിംഗ് ചൗഹാനെയും രാംലാലിനെയും പ്രഗ്യാ സിംഗ് താക്കൂര്‍ സന്ദര്‍ശിച്ചു.

Related Articles

Latest Articles