ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവദേക്കർ. വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ ആഹ്വാനം വിവാദമാകുന്നതിനിടെയാണ് ജാവദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനെ കണ്ടത്. ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷും വെള്ളാപ്പള്ളിയെ സന്ദർശിച്ചിരുന്നു. ഏറെ വീക്ഷണങ്ങൾ ഉള്ള ചെറുപ്പക്കാരൻ എന്ന നിലയിൽ വലിയ ഉത്തരവാദിത്വത്തിലേയ്ക്കുള്ള വിവി രാജേഷിന്റെ കടന്നു വരവ് തലസ്ഥാനനഗരിക്ക് വലിയ ഉണർവ്വും വികസനങ്ങളും ഉണ്ടാക്കാൻ കഴിയുന്നതാകട്ടെ എന്ന് വെള്ളാപ്പള്ളി ആശംസിക്കുകയും ചെയ്തിരുന്നു.

