കൊച്ചി: ഇടതുപക്ഷത്തിനു മാത്രമേ ബിജെപിയെയും അവർ പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വ നിലപാടുകളെയും പ്രതിരോധിക്കാനാവൂ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
തീവ്രഹിന്ദുത്വത്തിൽ അധിഷ്തിതമായ ദേശീയതയും തീവ്രവാദത്തിനെതിരെ നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണവുമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം നേടിക്കൊടുത്തത്. ബാലകോട്ട് വ്യോമാക്രമണത്തിന്റെ പേരിൽ മുസ്ലിം വിരുദ്ധ ദേശീയ വികാരമുയർത്താൻ ബിജെപിക്ക് കഴിഞ്ഞു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഏകനായകനായി മോദിയെ അവതരിപ്പിച്ചു. വടക്കും പടിഞ്ഞാറും ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ അതിനു വലിയ സ്വാധീനമുണ്ടായത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും കാരാട്ട് പറഞ്ഞു.

