Monday, May 6, 2024
spot_img

ആരാധകരുടെ താര ജോഡി വീണ്ടും ഒന്നിക്കുന്നു?? ഹൃദയത്തിനു ശേഷം വീണ്ടും ഈ താരങ്ങൾ ഒന്നിക്കുന്നുണെന്ന് സൂചന: ആകാംക്ഷയില്‍ ആരാധകര്‍

ആരാധകരുടെ പ്രിയ താരജോഡിയാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. ഹൃദയത്തിന് ശേഷം വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് പ്രണവും കല്യാണിയും. ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിളയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പ്രണവിനും കല്യാണിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച്‌ ‘വീണ്ടും ഒരുമിക്കാന്‍ പോകുന്നു’ എന്നാണ് പ്രശാന്ത് കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ പോസ്റ്റ്. നിരവധി പേരാണ് പുതിയ വിശേഷങ്ങള്‍ തിരക്കിക്കൊണ്ട് കമന്റ് ചെയ്യുന്നത്. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നവെന്ന തരത്തില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ആ സിനിമയാണോയെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിലാണ് പ്രണവും കല്യാണിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം. പിന്നീടാണ് വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ നിത്യ, അരുണ്‍ എന്നീകഥാപാത്രങ്ങള്‍ക്ക് വന്‍സ്വീകാര്യത ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു. ചിത്രം വന്‍ വിജയമാണ് നേടിയത്. കൂടാതെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഹൃദയം നേടി.

Related Articles

Latest Articles