Tuesday, September 22, 2026

സർക്കാർ പ്രോത്സാഹനം വാക്കുകളിൽ മാത്രം !പ്രവർത്തികളിലോ സൗകര്യങ്ങളിലോ ഇല്ല ! പ്രണോയ് കേരളം വിടുന്നു; ഇനി ബാഡ്മിന്റൺ റാക്കറ്റ് ഏന്തുക തമിഴ്നാടിനു വേണ്ടി!

സർക്കാരിന്റെയും അസോസിയേഷന്റെയും ഭാഗത്തു നിന്നുണ്ടായ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ഏഷ്യൻ ഗെയിംസിൽ ചരിത്ര മെഡൽ നേടി നാടിന്റെയും രാജ്യത്തിന്റെയും യശ്ശസുയർത്തിയ ബാഡ്മിന്റൻ താരം എച്ച്.എസ്.പ്രണോയ് കേരളം വിടുന്നു. താരം ഇനി തമിഴ്നാടിനുവേണ്ടിയാകും കളത്തിലിറങ്ങുക. . ഹാങ്ചോ ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസിൽ വെങ്കലവും പുരുഷ ‍ടീം ഇനത്തിൽ വെള്ളിയും പ്രണോയ് നേടിയിരുന്നു.

ഓഗസ്റ്റിൽ നടന്ന ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ മെഡൽ നേടിയിട്ടും സംസ്ഥാന സർക്കാരിൽ നിന്നോ ബാഡ്മിന്റൻ അസോസിയേഷനിൽ‌ നിന്നോ ഫോൺ വഴി നേരിട്ടൊരു അഭിനന്ദനം ലഭിച്ചില്ല. കഴിഞ്ഞ വർഷം തോമസ് കപ്പിലെ ചരിത്ര വിജയത്തിനുശേഷം കേരള ബാഡ്മിന്റൻ അസോസിയേഷൻ പ്രഖ്യാപിച്ച 2 ലക്ഷം രൂപ ഇതുവരെയും താരത്തിന് ലഭിച്ചില്ല. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ‌ ഇരട്ട മെഡലുമായി മലയാളത്തിന്റെ യശസ്സുയർ‌ത്തിയിട്ടും കേരള കായിക വകുപ്പ് കണ്ട ഭാവം നടിക്കുന്നില്ല

സ്വന്തം നാടിനുവേണ്ടി മത്സരിക്കുന്നതിലെ അഭിമാനംകൊണ്ടാണ് പിന്തുണയില്ലാഞ്ഞിട്ടും ഇതുവരെ പിടിച്ചുനിന്നത്. പക്ഷേ, അവഗണന സഹിക്കാൻ കഴിയാതായി. പ്രണോയ് പറഞ്ഞു

അതേസമയം ദേശീയ മത്സരങ്ങളിൽ തമിഴ്നാടിനെ പ്രതിനിധീകരിക്കാൻ കേരള ബാഡ്മിന്റൻ അസോസിയേഷനിൽനിന്നു പ്രണോയിക്ക് എൻഒസി ലഭിച്ചിട്ടുണ്ട്. അടുത്ത ദേശീയ ചാംപ്യൻഷിപ് മുതൽ താരം തമിഴ്നാടിന്റെ ജഴ്സിയിലാകും കോർട്ടിൽ ഇറങ്ങുക.

Related Articles

Latest Articles