Wednesday, December 24, 2025

‘ഐസിസിൽ പോയവരുടെ ലിസ്റ്റ് പോസ്റ്റ് ചെയ്യുന്നു. ഒരു കോടി രൂപ ചതിച്ചു മതം മാറ്റി കൊണ്ടുപോയി ജിഹാദികൾ നശിപ്പിച്ച കുടുംബങ്ങൾക്ക് കൊടുത്തേക്കു’- ആരോപണത്തിനു തെളിവ് ഹാജരാക്കാനുള്ള യൂത്ത് ലീഗ് വെല്ലുവിളി ഏറ്റെടുത്ത് പ്രതീഷ് വിശ്വനാഥ്; ഐസിസിൽ പോയവരുടെ ലിസ്റ്റ് പുറത്ത് വിട്ടു

കേരളത്തില്‍നിന്ന് കാണാതായ 32,000 സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് ഇതിവൃത്തമാക്കിയ കേരള സ്റ്റോറി സിനിമക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നേരത്തെ മുന്നോട്ട് വന്നിരുന്നു. ഇത്തരമൊരു ആരോപണത്തിനു തെളിവ് ഹാജരാക്കാന്‍ യൂത്ത് ലീഗ് വെല്ലുവിളിച്ചത്. ആരോപണം ഉന്നയിക്കുന്നവര്‍ അതിനു തെളിവ് കൊണ്ടുവന്നാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെനന്നായിരുന്നു മുസ്ലിം യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നത്.

മുസ്ലിം യൂത്ത് ലീഗിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുകയാണ് പ്രമുഖ ഹിന്ദു സേവാ കേന്ദ്ര പ്രവർത്തകൻ പ്രതീഷ് വിശ്വനാഥ്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിനോടൊപ്പമാണ് കേരളത്തിൽ നിന്ന് ഭീകരവാദ പ്രവർത്തനത്തിനായി ഐസിസിലേക്ക് പോയവരുടെ പേരുകളടങ്ങിയ ലിസ്റ്റ് പുറത്ത് വിട്ടത്.

സമൂഹ മാദ്ധ്യമത്തിൽ പ്രതീഷ് വിശ്വനാഥ് പങ്ക് വച്ച കുറിപ്പ് വായിക്കാം

ഫിറോസിന് വേണ്ടി , ഐസിസിൽ പോയവരുടെ ലിസ്റ്റ് പോസ്റ്റ് ചെയ്യുന്നു. ഒരു കോടി രൂപ ചതിച്ചു മതം മാറ്റി കൊണ്ടുപോയി ജിഹാദികൾ നശിപ്പിച്ച കുടുംബങ്ങൾക്ക് കൊടുത്തേക്കു … കൂടുതൽ ഹിന്ദു കുട്ടികളെ ഇതിനു കിട്ടാത്തതിൽ വിഷമം ഉണ്ടെങ്കിൽ സാരമില്ല . ഇത് കേരളമാണ് , അൽ – കേരളമല്ല

Related Articles

Latest Articles