Monday, June 17, 2024
spot_img

കോഴിക്കോട്ട് ഇരുമ്പ് ഊഞ്ഞാലിൽ നിന്ന് വീണ് കമ്പികളുടെ അടിയിൽ കുരുങ്ങി;വിവാഹച്ചടങ്ങിനെത്തിയ 5 വയസ്സുകാരന് ദാരുണാന്ത്യം

മാവൂർ : ഇരുമ്പ് ഊഞ്ഞാലിൽ കളിക്കവെ തെറിച്ചുവീണ് കമ്പികളുടെ അടിയിൽ കുരുങ്ങിയ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് അപകടത്തിൽ മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലിൽ നിന്നാണ് കുട്ടി വീണതും കമ്പികൾക്കിടയിൽ കുരുങ്ങിപ്പോയതും.

വിവാഹ ചടങ്ങിനായാണ് കുടുംബസമേതംനിഹാൽ ഇവിടെയെത്തിയത്. കുട്ടികൾക്കായുള്ള കളിസ്ഥലത്തെ ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ നിഹാൽ തെറിച്ച് വീഴുകയായിരുന്നു. ഉടനടി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles