മലപ്പുറം : കേരളത്തിൽ സർവീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിന് നേരെ കല്ലേറ്. മലപ്പുറം തിരുനാവായ സ്റ്റേഷനു സമീപത്ത് വച്ചായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് ചെറിയ വിള്ളലുണ്ടായി. യാത്രക്കാർക്ക് പരിക്കില്ലെന്നാണു വിവരം. കാര്യമായ കേടുപാടുകൾ സംഭവിക്കാത്തതിനാൽ ട്രെയിൻ യാത്ര തുടർന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.
നേരത്തെ വന്ദേഭാരതിനു മലപ്പുറം ജില്ലയിൽ സ്റ്റോപ് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഉദ്ഘാടന ഓട്ടത്തിൽ ട്രെയിൻ തിരൂരിൽ നിർത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. എന്നാൽ സ്റ്റോപ് ഒഴിവാക്കിയത് സമരങ്ങൾക്കും പ്രതിഷേധത്തിനും കാരണമായി.

