സ്ത്രീകൾ പലതരത്തിലുള്ള അവസ്ഥയിലൂടെയാണ് ഗർഭകാലത്ത് കടന്ന് പോകുന്നത്. ഇത് തരണം ചെയ്യുന്നതിനായി പലരും സോഷ്യൽ മീഡിയ വഴികാണുന്ന പലതും ശ്രമിക്കാറുണ്ട്. എന്നാൽ അത് പൂർണ്ണമായും തെറ്റാണ്. ഇത്തരം അഭ്യാസങ്ങൾ ഒഴിവാക്കണം. ഒരു ഡോക്ടറുടെ നിർദേശപ്രകാരം, നിങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി മാത്രമേ നിങ്ങൾ എന്തും ചെയ്യാൻ പാടുള്ളു.
ഗര്‍ഭകാലത്ത് കാലുവേദന സര്‍വസാധാരണമാണ്. ശരീരഭാരം വര്‍ധിക്കുന്നതാണ് കാലുവേദനയുടെ ഒരു പ്രധാനകാരണം. ഗര്‍ഭിണികള്‍ കാല്‍ വേദന ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്.
കാലിന്‍മേല്‍കാല്‍ കയറ്റി വെച്ച് ഇരിക്കരുത്. ഇങ്ങനെ ഇരുന്നാല്‍ രക്തപ്രവാഹം തടസപ്പെടുകയും കാലുവേദന വര്‍ദ്ധിക്കുകയും ചെയ്യും.
ഗര്‍ഭിണികള്‍ ഹൈഹീല്‍ ചെരുപ്പ് ഉപയോഗിക്കുന്നത് കാലുവേദന വര്‍ധിപ്പിക്കും. കാത്സ്യത്തിന്റെ അളവ് കൂടുന്നതും കാലുവേദന വര്‍ധിപ്പിക്കും. മലര്‍ന്നു കിടക്കുന്നതും കാല്‍ വേദന വര്‍ധിപ്പിക്കും
കിടക്കും മുമ്പ് കാല്‍ ചുടുവെള്ളത്തില്‍ ഇറക്കി വയ്ക്കുന്നത് രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് കാലുവേദന കുറയ്ക്കും. ഇടതുവശം ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നതു കാലുവേദന കുറയ്ക്കാന്‍ നല്ലതാണ്.

