ബ്രാസവിൽ: കോംഗോയിൽ അഞ്ചാം പനി രൂക്ഷം. ഇതുവരെ പനി ബാധിച്ച് മരിച്ചത് 132 പേരാണ്. രാജ്യത്ത് 6,259 പേർക്ക് നിലവിൽ രോഗമുണ്ടെന്നും ആരോഗ്യമന്ത്രി ഗിൽബേർട്ട് മൊകോകി വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ പോയിന്റെ-നോയ്‌റെയാണ് രോഗത്തിന്റെ ഉറവിട കേന്ദ്രം.
ചികിത്സ തേടാൻ വൈകിയതാണ് മരണനിരക്ക് കൂടാൻ കാരണമായത്. ഇതിന് പിന്നാലെ രോഗവുമായി ബന്ധപ്പെട്ട് രാജ്യത്ത് ബോധവത്കരണം ആരംഭിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ദയവായി ആശുപത്രിയിൽ ചികിത്സ തേടാൻ തയ്യാറാകണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം, അഞ്ചാംപനി പടരാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ യൂണിസെഫും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.

