Thursday, April 25, 2024
spot_img

ഗര്‍ഭിണികള്‍ വെണ്ടയ്ക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഇവ

പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണ്‌ പച്ചക്കറികള്‍ .നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ സി, കെ 1 എന്നിവ വെണ്ടയ്ക്കയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് പ്രീ ഡയബറ്റിസിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വെണ്ടയ്ക്കയുടെ സഹായത്താല്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

കൂടാതെ, ഫ്രീ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന ദോഷകരമായ തന്മാത്രകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ശരീരത്തെ അകറ്റിനിര്‍ത്തുന്ന ആന്റിഓക്‌സിഡന്റുകള്‍ വെണ്ടയ്ക്കയില്‍ സമ്ബുഷ്ടമായ അളവില്‍ നിറഞ്ഞിരിക്കുന്നു. പോളിഫെനോള്‍, ഫ്ലേവനോയ്ഡുകള്‍, വിറ്റാമിന്‍ എ, സി എന്നിവയാണ് പച്ചക്കറിയുടെ പ്രധാന ആന്റിഓക്‌സിഡന്റുകള്‍. ഇത്തരം ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തെ രോഗ മുക്തമാക്കാന്‍ സഹായിക്കുന്നു.

ഫോളേറ്റ് അല്ലെങ്കില്‍ വിറ്റാമിന്‍ ബി9 ഗര്‍ഭിണികള്‍ക്ക് ഒരു പ്രധാന പോഷകമാണ്. ഇത് ധാരാളം വെണ്ടയില്‍ അടങ്ങിട്ടുണ്ട്. ഇത് വളരുന്ന ഭ്രൂണത്തിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വികാസത്തെ ബാധിക്കുന്ന ഒരു ന്യൂറല്‍ ട്യൂബ് വൈകല്യത്തിന്റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. നമ്മുടെ മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷിക്ക് കാരണമാകുന്ന വിറ്റാമിന്‍ സി, കെ1 എന്നിവ വെണ്ടയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.

വെണ്ടക്കയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകളും മിനറലുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു.

Related Articles

Latest Articles