Thursday, January 8, 2026

എസ്‌എടി ആശുപത്രിയില്‍ മൂന്ന് മാസം ഗര്‍‍ഭിണിയായ യുവതി മരിച്ചു; ചികിത്സാപിഴവ് മൂലമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ മൂന്ന് മാസം ഗര്‍‍ഭിണിയായ യുവതി മരിച്ചു. തക്കല സദേശി സ്നേഹ റാണിയാണ് മരിച്ചത്. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയുടെ മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്. അഞ്ച് ദിവസമായി വെള്ളം കുടിച്ചിട്ട് ഇത്തിരി വെള്ളം താ അമ്മേ എന്ന് മകള്‍ പറഞ്ഞവെന്നും എന്നാല്‍, ആശുപത്രി അധികൃതര്‍ നല്‍കാനനുവദിച്ചില്ലെന്നും സ്നേഹാറാണിയുടെ അമ്മ പറഞ്ഞു.

33 ദിവസമായി സ്നേഹ റാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കുട്ടിയ്ക്ക് വളര്‍ച്ചയില്ലെന്ന് പറഞ്ഞിരുന്നുവെന്നും ഗര്‍ഭഛിദ്രം നടത്തേണ്ടി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് ഇന്നലെ ഗര്‍ഭഛിദ്രം നടത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. ഇന്ന് രാവിലെ തന്നെ മരിച്ചിരുന്നെങ്കിലും വൈകിയാണ് ബന്ധുക്കളെ അധികൃതർ വിവരം അറിയിച്ചതെന്നും ആരോപണമുണ്ട്.

Related Articles

Latest Articles