Monday, January 5, 2026

വടക്കഞ്ചേരിയില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതി വീട്ടിൽ മരിച്ച നിലയില്‍

വടക്കഞ്ചേരി: ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കിഴക്കഞ്ചേരി പാണ്ടാംകോട് കുരിക്കന്‍തരിശ് വിജയകുമാറിന്റെ ഭാര്യ ഗോപിക(24)യാണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മംഗലം ഡാം പോലീസ് കേസെടുത്തു.

ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍തന്നെ ആലത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്‍ഡിഒ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒന്നര വയസുള്ള ഗൗരിചന്ദ്ര മൂത്ത മകനാണ്.

Related Articles

Latest Articles