Tuesday, September 22, 2026

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്‌രാജിൽ ! ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും

ദില്ലി : മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്‌രാജിലെത്തും. ചടങ്ങുകളിൽ പങ്കെടുത്ത ശേഷം രാഷ്ട്രപതി ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദും കുംഭമേളയിൽ സ്‌നാനം നടത്തിയിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു പ്രയാഗ്‌രാജും ത്രിവേണി സംഗമം നടക്കുന്ന മേഖലയും കനത്ത സുരക്ഷാ ക്രമീകരണത്തിനുള്ളിലാണ്

Related Articles

Latest Articles