Friday, January 9, 2026

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; അർഹരായത് കേരളത്തിലെ പത്ത് പോലീസ് ഉദ്യോഗസ്ഥർ, ഒമ്പതു പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡലും ലഭിച്ചു

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 10 പേർ മെഡലുകൾക്ക് അർഹരായി. എസ്.പി ആർ. മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ഒമ്പതു പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു.

എ.എസ്.പി. സോണി ഉമ്മൻ കോശി, സി.ആർ. സന്തോഷ്, ഇൻസ്പെക്ടർ ജി.ആർ. അജീഷ്, എ.എസ്.ഐ. ആർ. ജയശങ്കർ, എസ്.ഐ. എസ്. ശ്രീകുമാർ, എൻ. ഗണേഷ് കുമാർ (ആംഡ് പോലീസ് ഇൻസ്പെക്ടർ, പി.കെ. സത്യൻ (സൈബർ സെൽ), എൻ.എസ്. രാജഗോപാൽ (ആംഡ് പോലീസ് എസ്.ഐ.), എം. ബൈജു പൗലോസ് (എസ്.എച്ച്.ഒ.) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ ലഭിച്ചത്. 954 പൊലീസുകാര്‍ക്കാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിരിക്കുന്നത്.

Related Articles

Latest Articles