Monday, May 20, 2024
spot_img

കോഴിവിഭവങ്ങള്‍ക്ക് ചൂടന്‍ വില: ആശങ്കയിലായി റംസാന്‍ നോമ്പുകാരും

തിരുവനന്തപുരം: റംസാന്‍ നോമ്പിന് ഇനി ദിവസങ്ങള്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോഴിയുടെ വില കുതിച്ചുയരുന്നത്. ലഗോണ്, ബ്രോയിലര്‍, സ്പ്രിംഗ്, നാടന്‍ എന്നീ ഇനങ്ങളാണ് വിപണിയില്‍ പ്രധാനമായും ലഭ്യമാവുന്നത്. ഏപ്രില്‍ ആദ്യവാരം 130-140 രൂപ വരെ ആയിരുന്ന കൊഴിയിറച്ചിക്ക് നിലവില്‍ 200 രൂപ വരെയാണ് ഈടാക്കുന്നത്.

പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തുന്നത്. ജലക്ഷാമം രൂക്ഷമായതും കോഴിതീറ്റയുടെ വില വര്‍ധിച്ചതും കോഴിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്

അതേസമയം വിലവര്‍ദ്ധനവ് ഇറച്ചിക്കോഴിയുടെ ചില്ലറ വിപണിയെ ബാധിച്ചിട്ടില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്.മല്‍സ്യത്തിന്റെയും ബീഫിന്റെയും പൊള്ളുന്ന വില കാരണം ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം കോഴി ഇറച്ചി തന്നെയാണ് എന്നാണ് വ്യാപാരികള്‍ പറയുന്നത്

റംസാനടുക്കന്നതോടെ കോഴി ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറും. ഇതോടെ വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.

Related Articles

Latest Articles