Tuesday, December 16, 2025

പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ചു; ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ

പത്തനംതിട്ട: കൗൺസിലിംഗിന് എത്തിയ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ച പുരോഹിതൻ ക്രിസ്ത്യൻ അറസ്റ്റിൽ( Priest Arrested In POCSO Case). പത്തനംതിട്ട കൂടലിൽ ആണ് സംഭവം. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പോലീസ് പിടിയിലായത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം.

കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പോലീസ് കസ്റ്റഡിയിലെടുത്തത്.

പുരോഹിതവൃത്തിക്കൊപ്പം തന്നെ കൗണ്‍സിലിങ്ങും നടത്തിവരുന്ന ആളാണ് പോണ്ട്‌സണ്‍ ജോണ്‍. കുട്ടികള്‍ക്കും മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുമാണ് ഇയാള്‍ കൗണ്‍സിലിങ്ങ് നല്‍കി വന്നിരുന്നത്. പെണ്‍കുട്ടിയുടെ അമ്മയാണ് പുരോഹിതന്റെ അടുത്തേക്ക് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനായി എത്തിക്കുന്നത്. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി കുറേനാളായി പഠനത്തില്‍ നിന്നും പിന്നോക്കം നില്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പഠിക്കാതെ വിഷമിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ പുരോഹിതന്റെ അടുക്കലേക്ക് എത്തിച്ചത്.

Related Articles

Latest Articles