ദില്ലി: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 58 ഇന്ത്യൻ മീന്‍പിടിത്തക്കാര്‍ ആഫ്രിക്കയില്‍ പിടിയിൽ. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പിടിയിലായവര്‍ക്ക് വേണ്ടി എല്ലാ നിയമസഹായങ്ങളും നല്‍കാന്‍ കേന്ദ്ര ഇടപെടല്‍ നടത്തുമെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം 22ന് കൊച്ചിയില്‍ നിന്നുള്ള സംഘം അഞ്ചു ബോട്ടുകളിലായിരിന്നു ഉണ്ടായിരുന്നത്.
സമുദ്രാതിര്‍ത്തി ലംഘിച്ചതിനാലാണ് ഇവർ ഈസ്റ്റ് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിൽ ഉൾപ്പെട്ട മലയാളികള്‍.പിടിയിലായവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സീഷെല്‍സ് പൊലീസ് അറിയിച്ചു.

