Thursday, January 8, 2026

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കൊച്ചിയില്‍ റോഡ് ഷോ; ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്താഴ്ച കേരളത്തിലെത്തും. ജനുവരി 16,17 തീയതികളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി വീണ്ടും കേരളത്തിലെത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന അദ്ദേഹം നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും, കൂടാതെ ഗുരുവായൂര്‍ ക്ഷേത്ര ദർശനവും നടത്തും.തുടര്‍ന്ന് കൊച്ചിയിൽ ബിജെപി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.

Related Articles

Latest Articles