Tuesday, October 20, 2026

പ്രധാനമന്ത്രിക്ക് വൈറ്റ് ഹൗസില്‍ ഉജ്ജ്വല സ്വീകരണം; അത്താഴ വിരുന്ന് ഇന്ന്, വിഭവങ്ങള്‍ എന്തൊക്കെ? അറിയാം…

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസില്‍ ഉജ്ജ്വല സ്വീകരണം. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്ന് മോദിയെ സ്വീകരിച്ചു. വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രിയെ ആൻഡ്രൂസ് എയർ ബേസിൽ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയായിരുന്നു സ്വാഗതം ചെയ്തത്.

പ്രധാനമന്ത്രിക്ക് ബൈഡനും ജില്‍ ബൈഡനും ചേർന്ന് ഇന്ന് അത്താഴ വിരുന്നൊരുക്കും. ഗ്രിൽ ചെയ്ത കോൺ കേർണൽ സാലഡും ടാങ്കി അവോക്കാഡോ സോസും നല്‍കി കൊണ്ടായിരിക്കും അത്താഴ വിരുന്ന് ആരംഭിക്കുകയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പോർട്ടോബെല്ലോ മഷ്‌റൂം, കുങ്കുമത്തിന്റെ ക്രീം കലർന്ന റിസോട്ടോയും ഉൾപ്പെടുന്നതാവും പ്രധാന ഭക്ഷണം. ഡെസേർട്ടിനായി റോസാപ്പൂവും ഏലവും കലർന്ന സ്ട്രോബെറി ഷോർട്ട്‌കേക്കും തയ്യാറാക്കിയിട്ടുണ്ട്.

Related Articles

Latest Articles