Thursday, January 8, 2026

മന്ത്രിസഭയിലെ പുതുമുഖങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി; ചിത്രങ്ങൾ പങ്കുവച്ച് മോദി

ദില്ലി: ആദ്യമായി സഹമന്ത്രി പദത്തിലേറിയ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിസ്ഥാനത്തിരിക്കുമ്പോൾ വഹിക്കേണ്ട ചുമതലകളെ കുറിച്ചും കർത്തവ്യങ്ങളെ കുറിച്ചുമുള്ള അവബോധം നൽകാനായിരുന്നു മന്ത്രിസഭയിലെ പുതുമുഖങ്ങളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടന്നത്.

താഴെത്തട്ടിൽ ഭരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. സുരേഷ് ​ഗോപി, ജോർജ് കുര്യൻ എന്നിവരുൾപ്പടെ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ ഒൻപതിനാണ് പ്രധാനമന്ത്രിയും ഉൾപ്പടെ 71 അം​ഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. 30 കാബിനറ്റ് മന്ത്രിമാർ, ‌സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാർ, 36 സഹമന്ത്രിമാർ എന്നിവരടങ്ങുന്നതാണ് മൂന്നാം മോദി മന്ത്രിസഭ.

Related Articles

Latest Articles